കേരളം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊച്ചി വെണ്ണല സ്വദേശി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (74)യാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.  കടുത്ത പ്രമേഹവും വൃക്കത്തകരാറും ഉണ്ടായിരുന്ന മുഹമ്മദ് കുട്ടിയെ ഇടപ്പള്ളി എം.എ.ജെ ആശുപത്രിയില്‍ നിന്നുമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.

ഇന്ന് കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെയാളാണ് മുഹമ്മദ് കുട്ടി, മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍, എറണാകുളം കോതമംഗലം താണിക്കുന്നേല്‍ ടി വി മത്തായി എന്നിവരാണ് രാവിലെ മരിച്ചത്. 

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെയാണ് ഗണേശന്‍ മരിച്ചത്.  ടി വി മത്തായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്