കേരളം

കോഴിക്കോട്ട് രോഗിയുമായി പോയ ഓട്ടോ കത്തിനശിച്ചു; യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു ( ചിത്രങ്ങള്‍) 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:ജില്ലയില്‍ രോഗിയുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകുന്നവഴിയാണ് അപകടം ഉണ്ടായത്. യാത്രക്കാരും ഡ്രൈവറും അത്ഭുകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ഏഴുമണിയോടെ ഇരിങ്ങാടന്‍ പള്ളി ബൈപാസിലാണ് സംഭവം.യാത്രക്കാരായ കൊയിലാണ്ടി സ്വദേശികളായ ഗിരീഷ്, ഭാര്യ മിനി, മകള്‍ അനഘ എന്നിവരും ഡ്രൈവർ സുബൈറുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. 

ഗിരീഷിനെ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാര്‍ ഫയര്‍ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം