കേരളം

പച്ചക്കറി വണ്ടിയിൽ പ്ലാസ്റ്റിക് കൂടുകളിലാക്കി രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ; പിടികൂടിയത് 92.5 ലക്ഷം രൂപ ; രണ്ടുപേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

സുൽത്താൻ ബത്തേരി :  പച്ചക്കറി വാഹനത്തിൽ കടത്തുകയായിരുന്ന 92.5 ലക്ഷം രൂപ പിടികൂടി. ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടിൽ നവാസ്(54), നടുക്കണ്ടി വീട്ടിൽ എൻ.കെ ഹാറൂൺ(47) എന്നിവർ പിടിയിലായി. 

മതിയായ രേഖകളില്ലാതെ മൈസൂരുവിൽ നിന്നു കുറ്റ്യാടിയിലേക്ക് കൊണ്ടുവരികയായിരുന്നു പണം. മൂന്ന് പ്ലാസ്റ്റിക് കൂടുകളിലായി രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. 

ഇന്നലെ വൈകിട്ട് 5 മണിയോടെ മുത്തങ്ങക്കടുത്ത് സംസ്ഥാന അതിർത്തിയായ തകരപ്പാടിയിലാണ് വാഹന പരിശോധന നടത്തിയത്.  നാ‍ർക്കോട്ടിക് സെൽ ഡിവൈഎസ്പി രജികുമാർ, ബത്തേരി പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാർ, എസ്ഐ. കെ.സി. മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ