കേരളം

പൊലീസ് മാവേലിയാകണ്ട ; വേഷം കെട്ടാന്‍ ആളില്ലെങ്കില്‍ പരിപാടി നടത്തേണ്ടെന്ന് കമ്മീഷണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പൊലീസുകാര്‍ മാവേലി വേഷം കെട്ടേണ്ടെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. കോവിഡ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മാവേലി വേഷം വേണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിനെതിരെ പൊലീസിനുള്ളില്‍ വിമര്‍ശനം ശക്തമായിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥര്‍ മാവേലി വേഷം കെട്ടേണ്ടതില്ല. മാവേലി ആകാന്‍ ആളില്ലെങ്കില്‍ പരിപാടി നടത്തേണ്ടെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. പ്രധാന ജംഗ്ഷനുകളില്‍ മാവേലിയുടെ വേഷം കെട്ടി നിന്ന് കോവിഡ് ബോധവല്‍ക്കരണം നടത്തണമെന്ന് കഴിഞ്ഞ ദിവസമാണ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ നിര്‍ദേശം നല്‍കിയത്.

തിരുവനന്തപുരം സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിലാണ് ഇന്ന് കോവിഡ് ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ ആലോചിച്ചത്. മാവേലി വേഷധാരി വേണമെന്നതിനെതിരെ പൊലീസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി