കേരളം

പ്ലസ് വണ്‍ പ്രവേശനം : സമയപരിധി തീയതി വീണ്ടും നീട്ടി ; 25 വരെ അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി. ഈ മാസം 25 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടിയത്. അപേക്ഷ സമർപ്പിക്കാനും കാൻഡിഡേറ്റ് ലോ​ഗിൻ ക്രിയേറ്റ് ചെയ്യാനുമുള്ള സമയപരിധി 25 ന് വൈകീട്ട് അഞ്ചു മണി വരെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

അപേക്ഷകള്‍ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ ഓണ്‍ലൈനില്‍ അപേക്ഷ സമർപ്പിക്കാനുള്ള തീയതി  20വരെ നീട്ടിയിരുന്നു. സംവരണ ഇതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള 10 ശതമാനം സീറ്റ് സംബന്ധിച്ച് ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് സമയം നീട്ടിയത്. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകൾ വില്ലേജ് ഓഫീസില്‍ നിന്നാണ് വാങ്ങേണ്ടത്. സംവരണ ഇതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അപേക്ഷകര്‍ മുഴുവന്‍ സീറ്റുകളിലും ഇല്ലെങ്കില്‍ ബാക്കിവരുന്ന സീറ്റുകള്‍ അവസാന അലോട്ട്‌മെന്റില്‍ പൊതു സീറ്റുകള്‍ ആയി പരിഗണിച്ച് അലോട്ട്‌മെന്റ് നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു