കേരളം

സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് എതിര്‍ത്തത് പ്രകോപനം; സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളുടെ മൊഴി

സമകാലിക മലയാളം ഡെസ്ക്

കായംകുളം: സിപിഎം പ്രവര്‍ത്തകന്‍ സിയാദ്(35)നെ കൊലപ്പെടുത്തിയത് ഒന്നാം പ്രതിയായ മുജീബിന് സിയാദിനോടുള്ള വിദ്വേഷം മൂലമെന്ന് അന്വേഷണ സംഘം. മുജീബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കേസിലെ രണ്ടാം പ്രതിയായ എരുവ സ്വദേശി ഷഫീഖിനേയും പൊലീസ് അറസ്റ്റ് ചെയ്തു. 

തന്റെ സംഘം സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനേയും, തങ്ങളുടെ ഗുണ്ടാപ്പിരിവിനേയും കൊല്ലപ്പെട്ട സിയാദും കൂട്ടരും എതിര്‍ത്തിരുന്നു എന്നാണ് മുജീബ് പൊലീസിന് നല്‍കിയ മൊഴി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സിയാദിനെ ഇവര്‍ ആക്രമിച്ചത്. 

മുജീബിന്റെ കൊലയ്ക്ക് ശേഷം സിയാദിന്റെ സുഹൃത്ത് റജീഷിനെ ആക്രമിച്ച എരുവ സ്വദേശി ഫൈസലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാം കേസില്‍ മൂന്നാം പ്രതിയാണ്. കൊലപാതകത്തിനും ആക്രമണത്തിനും ശേഷം മുജീബിനെ വീട്ടിലെത്തിച്ചത് നിസാമാണ്. 

രക്തം പുരണ്ട നിലയില്‍ കണ്ട മുജീബിനെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ വീട്ടിലെത്തിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് നിസാമിന്റെ വാദം. കാറില്‍ കയറ്റിയ ശേഷമാണ് സിയാദിനെ കുത്തിയ വിവരം അറിഞ്ഞതെന്നും ഇയാള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ