കേരളം

ഇടതുമുന്നണിയിലേക്ക് വരണോയെന്ന് ജോസ് കെ മാണിക്ക് തീരുമാനിക്കാം ; അധികനാള്‍ പുറത്തുനില്‍ക്കേണ്ടി വരില്ലെന്ന് ഇ പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇടതുമുന്നണിയിലേക്ക് വരണോയെന്ന് ജോസ് കെ മാണിക്കും കൂട്ടര്‍ക്കും തീരുമാനിക്കാമെന്ന് മന്ത്രി ഇ പി ജയരാജന്‍. അധികനാള്‍ പുറത്തുനില്‍ക്കേണ്ടി വരില്ല. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും ജയരാജന്‍ പറഞ്ഞു. 

ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങളാകാം. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ആരുമായും ഇല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

ഒപ്പം നിന്നിരുന്നവരെല്ലാം യുഡിഎഫിനെ കൈവിടുകയാണ്. യുഡിഎഫ് കൺവീനർ ചെരിപ്പുമായി ജോസ് കെ മാണിയുടെ പിന്നാലെ പോയി. എന്നിട്ടും കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ടു. അവിശ്വാസ പ്രമേയ ചര്‍ച്ചയിൽ യുഡിഎഫിന്‍റെയും കോൺഗ്രസിന്‍റെയും ജന വഞ്ചന തുറന്ന് കാട്ടാൻ സർക്കാരിന് കഴിഞ്ഞു.

 എല്ലാകാര്യങ്ങളും അക്കമിട്ട് പറഞ്ഞ  മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ തൊലി ഉരിഞ്ഞു കളഞ്ഞു. പെരിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി നടപടി സർക്കാരിന് തിരിച്ചടിയല്ലെന്നും ഇപി ജയരാജൻ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍