കേരളം

ജീവനക്കാരിക്ക് കോവിഡ്; ആലപ്പുഴ മെഡിക്കല്‍ കോളജിലെ കീമോതെറാപ്പി യൂണിറ്റ് അടച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ കീമോതെറാപ്പി യൂണിറ്റ് താത്കാലികമായി അടച്ചു. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 15 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

 ഇന്ന് ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു.കൃഷ്ണപുരം സ്വദേശി 60 വയസുള്ള മോഹനന്‍, പുന്നപ്ര തെക്ക് സ്വദേശി 65 വയസുള്ള അഷ്‌റഫ് എന്നിവരാണ് മരിച്ചത്. നെഞ്ചുവേദനയും ശ്വാസമുട്ടലുമായി ശനിയാഴ്ച കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹനന് മരണശേഷമുള്ള സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിന് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അഷ്‌റഫിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം