കേരളം

ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ ​ അച്ഛൻ ഗർഭിണിയാക്കി; മരണം വരെ കഠിനതടവ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ  ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ കേസിൽ പിതാവ് മരണം വരെ കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധി. പ്രതി അര ലക്ഷം രൂപ പിഴയുമടക്കണം.

2018ൽ വെള്ളൂർ പൊലീസ് സ്​റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അമ്മയുടെ മരണത്തിന് പിന്നാലെ പിതാവിന്റെ സംരക്ഷണതയിലായിരുന്നു പെൺകുട്ടി. പ്രളയസമയത്ത് വീട് തകർന്നതോടെ കുട്ടിയും പിതാവും സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റി.ഇവിടെവച്ച് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ​ഗർഭിണായാണെന്ന വിവരം പുറത്തുവന്നത്. 

പിതാവിന്റെ നിർദേശപ്രകാരം പെൺകുട്ടി അന്തർസംസ്ഥാന തൊഴിലാളിയുടെ പേരാണ്​ പൊലീസിൽ പറഞ്ഞത്​. ഇതനുസരിച്ച് പൊലീസ് അന്തർ സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി കേസെടുത്തു.തുടർന്ന്,​ എറണാകുളത്തെ നിർഭയ കേന്ദ്രത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന്​ കുട്ടി തുറന്നുപറഞ്ഞത്.

കോട്ടയം സ്പെഷൽ പോക്സോ കോടതിയായ ജില്ല അഡീഷനൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. 'വിക്ടിം കോമ്പൻസേഷൻ ഫണ്ടി'ൽനിന്ന്​ പെൺകുട്ടിക്ക്​ നഷ്​ടപരിഹാരം നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍