കേരളം

ഇന്ന് സ്ഥിരീകരിച്ച 13 മരണങ്ങളില്‍ 12എണ്ണവും തിരുവനന്തപുരത്ത്; 461പേര്‍ക്ക് കൂടി കോവിഡ്; തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 461പേര്‍ക്ക്. ഇതില്‍ 445 പേര്‍ക്കും സമ്പര്‍ക്കംവഴിയാണ് രോഗം ബാധിച്ചത്. ഇന്ന് സ്ഥിരീകരിച്ച 13 മരണങ്ങളില്‍, 12ഉം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. 

ഓഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), 24ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യന്‍ (85), 23ന് മരണമടഞ്ഞ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83), കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), വട്ടവിള സ്വദേശി ദേവനേശന്‍ (74), ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), ചെങ്കല്‍ സ്വദേശി ഓമന (53), വെളിയന്നൂര്‍ സ്വദേശി സിറാജ് (50), പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50),  പുതുക്കുറിച്ചി സ്വദേശി ഷിജിന്‍ (26),  പൂവാര്‍ സ്വദേശിനി മേരി (72) എന്നിവരുടെ മരണമാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശി പി.പി. ഇബ്രാഹിം (63) കുഞ്ഞിന്റെതാണ് മറ്റു ജില്ലയില്‍ നിന്ന് സ്ഥിരീകരിച്ച മരണം. 

മലപ്പുറമാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു ജില്ല. 352 പേര്‍ക്കാണ് മലപ്പുറത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 215, തൃശൂര്‍ 204, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ വീതം, പത്തനംതിട്ട 180, കോട്ടയം 137, കൊല്ലം 133, കണ്ണൂര്‍  128, കാസര്‍കോട് 101, പാലക്കാട് 86 , ഇടുക്കി 63, വയനാട് 30 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍