കേരളം

തലശ്ശേരി-മാഹി ബൈപ്പാസില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് പുഴയില്‍ വീണു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തശ്ശേരി- മാഹി ബൈപ്പാസിലെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു. നീട്ടൂരിനടത്ത് ബാലത്താണ് സംഭവം നടന്നത്. നിര്‍മ്മാണത്തിലിരുന്ന നാല് ബീമുകളാണ് തകര്‍ന്നത്. 

ബുധനാഴ്ച രണ്ട് മണിയോടെയാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകേ നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണത്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 

18 കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയായാണ് ബൈപപ്പാസ് നിര്‍മ്മിക്കുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് നിന്ന് ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂരാണ് റോഡ് അവസാനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ