കേരളം

രണ്ട് ജില്ലകളില്‍ 3,000ന് മുകളില്‍, പത്തിടത്ത് 1,000ന് മീതെ, വയനാട്ടിലും ഇടുക്കിയിലും ആശ്വാസം; ചികിത്സയിലുളളവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് തിരുവനന്തപുരം ജില്ലയില്‍. 5776 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നുമാത്രം 461 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 201 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

മലപ്പുറം ജില്ലയാണ് തൊട്ടുപിന്നില്‍. 3244 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നുമാത്രം 215 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴയാണ് മൂന്നാം സ്ഥാനത്ത്. 2068 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. പത്തു ജില്ലകളില്‍ ആയിരത്തിലധികം പേര്‍ വീതം ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊല്ലം 1066, കോട്ടയം 1147, എറണാകുളം 1971, തൃശൂര്‍ 1183, കോഴിക്കോട് 1684, കണ്ണൂര്‍ 1039, കാസര്‍കോട് 1103 എന്നിങ്ങനെയാണ് ആയിരത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്ന മറ്റു ജില്ലകളുടെ കണക്കുകള്‍. വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ് രോഗികള്‍ ചികിത്സയിലുളളത്. യഥാക്രമം 247, 312 എന്നിങ്ങനെയാണ് കണക്ക്. പത്തനംതിട്ട 832, പാലക്കാട് 672 എന്നിങ്ങനെയാണ് ശേഷിക്കുന്ന ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി