കേരളം

ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം; ബെവ് കോ,കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകള്‍ രാത്രി ഏഴുവരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യം വിതരണം ചെയ്യാനുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ ആപ്ലിക്കേഷനായ ബെവ് ക്യുവില്‍ ബുക്ക് ചെയ്യാനുള്ള സമയപരിധി സര്‍ക്കാര്‍ നീക്കി. ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം ലഭിക്കും. 

ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകള്‍ രാവിലെ ഒന്‍പതു മുതല്‍ ഏഴുവരെ പ്രവത്തിക്കും. ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയിട്ടില്ല. വൈകിട്ട് അഞ്ചുമണിവരെയാണ് ബാറുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. മാറ്റം നാളെമുതല്‍ നിലവില്‍ വരും. ഓണം പ്രമാണിച്ച് തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ നടപടി. 

ബെവ് കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പ്രതിദിന ടോക്കണുകള്‍ 400ല്‍ നിന്ന് 600ആയി ഉയര്‍ത്തും. ബാറുകളില്‍ അനധികൃത വില്‍പ്പന തടയാനും നടപടി സ്വീകരിക്കും. ബാറുകളിലേക്ക് അനുവദിക്കുന്ന ടോക്കണ് ആനുപാതികമായാണോ മദ്യം വില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു