കേരളം

മാസ്‌ക് വിതരണം, രക്തദാനം....; മോദിയുടെ എഴുപതാം ജന്മദിനം ആഘോഷമാക്കാന്‍ ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 70 വയസ് തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. സപ്തംബര്‍ 17ന് മോദിയുടെ എഴുപതാംപിറന്നാള്‍ വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി പ്രവര്‍ത്തകര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാകും ആഘോഷങ്ങള്‍. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും മോദിയുടെ ജന്മദിനം സേവാദിവസായി ആഘോഷിക്കും.

ജന്മദിനത്തില്‍ മാസ്‌കുകള്‍, സാനിറ്റൈസര്‍, മരുന്നുകള്‍ എന്നിവ വിതരണം ചെയ്യും. ക്യംപസുകളില്‍ വിദ്യാര്‍ഥികള്‍ രക്തദാനം നടത്തും. ജന്മദിനാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.

എഴുപതാം ജന്മദിനത്തില്‍ 70 പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ബൂത്ത് തലം മുതല്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍, വിശദീകരണ യോഗങ്ങള്‍, കോവിഡ് കാലത്ത് സ്വീകരിച്ച നടപടികള്‍, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയുമായി ബന്ധപ്പെട്ട് കാര്യങ്ങളും ജനങ്ങളിലെത്തിക്കും. 

ഒരുതരത്തിലും കോവിഡ് ചട്ടങ്ങള്‍ ലംഘിക്കരുതെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരാഴ്ച നീണ്ടപരിപാടികളായിരുന്നു സംഘടിപ്പിച്ചത്. സപ്തംബര്‍ 14മുതല്‍ 20 വരെയായിരുന്നു ആഘോഷപരിപാടികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഞ്ഞപ്പിത്തം: നാലുജില്ലകളില്‍ ജാഗ്രത, കുടിവെള്ള സ്രോതസുകളില്‍ പരിശോധന

'ഡാ മോനെ സുജിത്തേ'...; വീടിന് മുകളില്‍ സഞ്ജുവിന്റെ ചിത്രം, ആരാധകനെ പേരെടുത്ത് വിളിച്ച് താരം, വിഡിയോ

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റില്‍

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു