കേരളം

ഒന്‍പത് ദിവസം മുന്‍പ് മോഷണം പോയി; അന്വേഷണത്തിനിടെ അതേയിടത്ത് ബൈക്ക് 'പ്രത്യക്ഷപ്പെട്ടു'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മോഷണം പോയ ബൈക്ക് അതേ സ്ഥലത്ത് തിരിച്ചു കൊണ്ടു വച്ച നിലയില്‍. തിരുവനന്തപുരം മലയിന്‍കീഴ്  പഞ്ചായത്തിലെ കരിപ്പൂര് നിന്നും മോഷണം പോയ ബൈക്കാണ് ഒന്‍പതാം നാള്‍ അതേ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. 

വിളവൂര്‍ക്കല്‍ പൊറ്റയില്‍ വൈഗയില്‍ രഞ്ജിത്ത് കുമാറിന്റെ ബൈക്കാണ് കഴിഞ്ഞ 19ന് ഉച്ചയ്ക്കു കാണാതായത്. പേയാട്- മലയിന്‍കീഴ് റോഡില്‍ കരിപ്പൂര്‍ ജംക്ഷനു സമീപം രഞ്ജിത്ത് നിര്‍മിക്കുന്ന കെട്ടിടത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്.

പരാതിയില്‍ മലയിന്‍കീഴ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ ഇതേ സ്ഥലത്തു ബൈക്ക് പ്രത്യക്ഷപ്പെട്ടത്. ആരാണ് കൊണ്ടു വച്ചത് എന്നതില്‍ സൂചനയില്ല. രണ്ടു നമ്പര്‍ പ്ലേറ്റുകളും ഇളക്കി മാറ്റിയ നിലയിലാണ്. ഒരുപാടു ദൂരം വാഹനം ഓടിച്ച ലക്ഷണം ഉള്ളതായി ഉടമ പറഞ്ഞു. പൊലീസ് പരിശോധന നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ