കേരളം

വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്ക് സൗജന്യ ഓണക്കിറ്റ് ഇന്നും നാളെയും ; ഇന്ന് പൂജ്യം മുതല്‍ നാലുവരെ അക്കങ്ങള്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് (എന്‍പിഎന്‍എസ്) സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍. ഇന്നും നാളെയുമായിട്ടാണ് കിറ്റ് വിതരണം ചെയ്യുക. റേഷന്‍കാര്‍ഡിന്റെ അവസാന അക്കം പൂജ്യം മുതല്‍ നാലുവരെ ഉള്ളവര്‍ക്കാണ് ഇന്നു കിറ്റ് ലഭിക്കുക. 

നാളെ അഞ്ചു മുതല്‍ ഒമ്പതു വരെ അക്കങ്ങള്‍ ഉള്ളവര്‍ക്കും സൗജന്യ ഓണക്കിറ്റ് ലഭിക്കും. എഎവൈ( മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് ( നീല) കാര്‍ഡുകള്‍ക്കുള്ള കിറ്റ് വിതരണവും തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. 

സൗജന്യ കിറ്റ് ഈ മാസം വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അടുത്തമാസം സൗകര്യമുണ്ടായിരിക്കും. തിരുവോണ ദിനമായ 31 നും മൂന്നാം ഓണമായ സെപ്റ്റംബര്‍ ഒന്നിനും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഉത്രാട ദിനമായ ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

ഇതിന് പകരമായാണ് സെപ്റ്റംബര്‍ ഒന്നിന് അവധി നല്‍കിയിട്ടുള്ളത്. ഓഗസ്റ്റിലെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചുവരെ നീട്ടിയിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു