കേരളം

ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മാസം തുറന്നേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മാസം തുറന്നേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം സെപ്റ്റംബര്‍ 3ന് ഉണ്ടാകുമെന്നാണു സൂചന.

അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദേശം അനുസരിച്ച് തുറക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ സ്‌കില്‍ ഡവലപ്‌മെന്റ് വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇതിന്റെ ചുവടുപിടിച്ച്, ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെ ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, മാര്‍ച്ച് 10നു നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകില്ല. നിലവില്‍ ലേണിങ് ടെസ്റ്റ് ഓണ്‍ലൈനായി നടത്തുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നേരത്തെ പുനരാരംഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ