കേരളം

പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി;  സിബിഐ അന്വേഷണം വേണമെന്ന് സുപ്രീം കോടതി; രേഖകള്‍ നല്‍കാന്‍ നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. സിബിഐ അന്വേഷണത്തിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. 

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി സുപ്രീം കോടതി തള്ളി.
ഒന്നരമണിക്കൂര്‍ നേരമാണ് സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച വാദപ്രതിവാദം ഉണ്ടായി. തുടര്‍ന്നാണ് വിശദമായ വിധി പ്രസ്താവം ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നടത്തിയത്.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മരവിപ്പിച്ചതായി കോടതിയില്‍ വ്യക്തമാക്കുകയും ചെയതു. കേസില്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ടവരുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിച്ചതായും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ