കേരളം

'തനിച്ച് ടിക്കറ്റ് എടുത്തു'; മലയാളി സെയില്‍സ് എക്‌സിക്യൂട്ടീവിന് 24 കോടിയുടെ ഭാഗ്യം

സമകാലിക മലയാളം ഡെസ്ക്


അബുദാബി: അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24.13 കോടി രൂപ) കോട്ടയം  െചങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബിന്. യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ച സമ്മാനം മലയാളി സമൂഹത്തിന് ഒന്നടങ്കം സന്തോഷം പകര്‍ന്നു.

20 വര്‍ഷമായി യുഎഇയിലുള്ള ജോര്‍ജ് ജേക്കബ് ദുബായില്‍ മെഡിക്കല്‍ ഉപകരണത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടാവായി  ജോലി ചെയ്തുവരികയാണ്. രണ്ടു വര്‍ഷമായി തനിച്ചും കൂട്ടുകാര്‍ ചേര്‍ന്നും ടിക്കറ്റെടുത്തുവരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനയുടെ ഫലം.  തുക എന്തു ചെയ്യണമെന്നു കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തു പിന്നീട് തീരുമാനിക്കും.
 
കോടിപതിയായി എന്നു കരുതി ഈ രാജ്യം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചു വളര്‍ന്നയാളാണെന്നും അതുകൊണ്ടുതന്നെ സമ്മാനത്തില്‍നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും പറഞ്ഞു. ഭാര്യയ്ക്കും മകള്‍ക്കും മകനുമൊപ്പമാണ് താമസം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ