കേരളം

നിയമസഭയെ അവഹേളിച്ചു; രമേശ് ചെന്നിത്തലയ്ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അവകാശ ലംഘന നോട്ടീസ്. ചെന്നിത്തല നിയമസഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഎം എംഎൽഎ ഐബി സതീഷാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ചെന്നിത്തല സ്പീക്കർക്കെതിരേ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 

പ്രതിപക്ഷ നേതാക്കൾക്ക് എതിരേയുള്ള വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി വന്നതിന് പിന്നാലെ നടത്തിയ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ചെന്നിത്തലയുടെ പരാമർശങ്ങൾ. സ്പീക്കർ രാഷ്ട്രീയം കളിക്കുന്നുവെന്നും സ്പീക്കർ മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന പാവ മാത്രമാണ് എന്നതടക്കമുള്ള പരാമർശങ്ങൾ പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.

ഈ പരാമർശങ്ങൾ സഭയോടുള്ള അവഹോളനവും സ്പീക്കർ എന്ന പദവിയെ അപമാനിക്കുന്നതിനും തുല്യമാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ സഭയോടുള്ള അനാദരവായി കണക്കിലെടുത്ത് അവകാശ ലംഘനത്തിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ സ്പീക്കർക്ക് നോട്ടീസ് നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്