കേരളം

​ഗോൾവാൾക്കറുടെ പേരിലുള്ള ആദ്യ സർക്കാർ ​ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാം കാമ്പസ് ആർഎസ്എസ് രണ്ടാം സർസംഘ്ചാലക് മാധവസദാശിവ ​ഗോൾവാൾക്കറുടെ പേരിൽ. ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്‌സ് ഡിസീസ് ഇൻ ക്യാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേരെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷവർധൻ വ്യക്തമാക്കി. 

ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ഭാഗമായി ആർജിസിബിയിൽ നടന്ന സമ്മേളനത്തിൽ നൽകിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഗോൾവാൾക്കറുടെ പേരിൽ രാജ്യത്ത് സ്ഥാപിക്കുന്ന ആദ്യ ഗവേഷണ സ്ഥാപനമാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നത്.

കാൻസർ  പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സ്‌റ്റെം സെൽ മാറ്റിവയ്ക്കൽ, ജീൻ ചികിത്സ എന്നിവയാണ് പുതിയ കേന്ദ്രത്തിൽ ഒരുങ്ങുന്നത്. ബയോടെക് സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേറ്റർ സംവിധാവും ഇവിടെ ഒരുക്കും. ബയോടെക്‌നോളജി രംഗത്തെ വികസനമാണ് പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് പരിശോധനകൾ ആർജിസിബി മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം പരിശോധനകളാണ് ഇവിടെ നടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്