കേരളം

മലപ്പുറത്ത്  920 പേർക്ക് വൈറസ് ബാധ, കോഴിക്കോടും എറണാകുളത്തും കോവിഡ് ബാധി‌തർ കൂടുതൽ; കണക്കുകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ ഇന്നും കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. 920 പേർക്കാണ് ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. കോഴിക്കോട് , എറണാകുളം ജില്ലകളിലും രോ​ഗബാധിതരുടെ എണ്ണം കൂടുതലാണ്.  കോഴിക്കോട് 688, എറണാകുളം 655 എന്നിങ്ങനെയാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. 

കോട്ടയം 567, തൃശൂർ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂർ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസർഗോഡ് 112 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 5,67,694 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,024 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്