കേരളം

ഒരു പ്രമുഖ നേതാവിന്റെ വിദേശ യാത്രകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു  ; 'വമ്പന്‍ സ്രാവുകള്‍' ഉടന്‍ വലയിലായേക്കും ?

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രമുഖ പദവിയിലുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതായി സൂചന. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഇദ്ദേഹത്തിനുള്ള അടുപ്പവും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള ചിലരെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

സ്വപ്നയുടെ മൊഴിയില്‍ നിന്നുള്ള വിവരങ്ങളും സ്വപ്നയുടെ ഫോണില്‍ നിന്നു കണ്ടെടുത്ത വാട്‌സാപ് സന്ദേശങ്ങളും അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുകയാണ്. മറ്റു ചില നിര്‍ണായക വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളിലെ വെളിപ്പെടുത്തലുകള്‍ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാക്കുന്നതാണെന്ന്  കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു. 

സ്വപ്‌നയും സരിത്തും രഹസ്യമൊഴിയില്‍ വ്യക്തമാക്കിയ 'വമ്പന്‍ സ്രാവുകള്‍' ഉടന്‍ വലയിലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചതായാണ് സൂചന. മജിസ്‌ട്രേറ്റിനുമുന്നില്‍ സ്വമേധയാ കുറ്റസമ്മതമൊഴി നല്‍കിയ സ്വപ്നയും സരിത്തും കേസില്‍ മാപ്പുസാക്ഷികളായേക്കും.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്കു കൂടി ഡോളര്‍ക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസിനോട് സ്വപ്നയും സരിത്തും വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കാനുള്ള തീരുമാനമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍