കേരളം

അഞ്ച് ജില്ലകളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ഇക്കുറിയില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അഞ്ച് ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. കലാശക്കൊട്ടില്ലാതെ കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് പ്രവർത്തകരിൽ ആവേശം നിറയ്ക്കാനൊരുങ്ങുകയാണ് മുന്നണികൾ. 

ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊട്ടിക്കലാശം ഒഴിവാക്കണമെന്നാണ് നിർദേശം. ഇതു ലംഘിക്കുന്ന സ്ഥാനാർഥികൾക്കെതിരേ നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും വാർഡിനു പുറത്തു പോകണം.  

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ചയാണ് അഞ്ചിടത്തും വോട്ടെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ്. അവസാനദിനവും കേന്ദ്രീകൃത കലാശക്കൊട്ട് ഒഴിവാക്കി വാർഡുകൾ തോറും റാലികളും വാഹനപര്യടനവും നടത്തി ആഘോഷമാക്കാനാണ് തീരുമാനം.

രണ്ടാംഘട്ടം വോട്ടെടുപ്പ് ഡിസംബർ 10നാണ്. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് രണ്ടാംഘട്ടത്തിലുള്ളത്. മൂന്നാംഘട്ടം ഡിസംബർ 14ന്. കാസർകോട്. കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് തെരഞ്ഞെടുപ്പ്.  വോട്ടെണ്ണൽ ഡിസംബർ 16ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

ചരിത്രം തിരുത്തിയെഴുതി; മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം ചൂടി 60കാരി

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം