കേരളം

എഴുന്നേല്‍ക്കാന്‍ താമസിച്ചു; മകളെ വെട്ടി പരിക്കേല്‍പ്പിച്ച് അച്ഛന്‍, കൈവിരലുകള്‍ അറ്റു

സമകാലിക മലയാളം ഡെസ്ക്


കറുകച്ചാൽ: രാവിലെ എഴുന്നേൽക്കാൻ താമസിച്ചെന്നാരോപിച്ച് പതിനേഴുകാരിയായ മകളെ അച്ഛൻ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. മകളുടെ തലയ്ക്ക് സാരമായി പരിക്കേൽക്കുകയും, കൈവിരൽ അറ്റു പോവുകയും ചെയ്തു. 

കറുകച്ചാൽ പച്ചിലമാക്കൽ മാവേലിതാഴെയിൽ രഘു (49)വിനെ കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നാരോപിച്ച് രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കി. വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടി. നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വാക്കത്തികൊണ്ട് വെട്ടി. 

വെട്ട് തടയുന്നതിന് ഇടയിൽ മകളുടെ വലതുകൈയിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി. പിന്നാലെ രക്ഷയ്ക്കായി പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. പെൺകുട്ടിയെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും, പിന്നാലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രഘുവിനെ പോലീസ് കറുകച്ചാൽ കവലയിൽനിന്ന്‌ പിടികൂടി. കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു