കേരളം

വാക്കേറ്റം കയ്യാങ്കളിയായി; കാര്‍ യാത്രക്കാരന് നേരെ തിളച്ച പാല്‍ ഒഴിച്ച് ബേക്കറി ജീവനക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തര്‍ക്കത്തിന് ഇടയില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ തിളച്ച പാല്‍ ഒഴിച്ച് ബേക്കറി ജീവനക്കാരന്‍. ചൊവ്വാഴ്ച വൈകുന്നേരം പോത്തന്‍കോട് മെലെമുക്കിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. 

ഇരുചക്ര വാഹന യാത്രക്കാരും കാര്‍ യാത്രക്കാരും തമ്മിലുള്ള വാക്കേറ്റത്തോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. സ്ത്രീ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ കാര്‍ തട്ടുകയായിരുന്നു. പിന്നാലെ ഈ സ്ത്രീയെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന് അസഭ്യം പറഞ്ഞു. ഇതോടെയാണ് നാട്ടുകാരും, മുന്നാസ് ബേക്കറിയുടെ ഉടമയും ജീവനക്കാരും പ്രശ്‌നത്തില്‍ ഇടപെട്ടത്. 

ഇത് ചോദ്യം ചെയ്ത് എത്തിയ നാട്ടുകാരോടും ബേക്കറി ജീവനക്കാരോടും കാറിലെ യാത്രക്കാര്‍ കയര്‍ത്തു. കന്യാകുളങ്ങരയില്‍ നിന്നുള്ളവരായിരുന്നു അവര്‍. വാക്കു തര്‍ക്കത്തിന് പിന്നാലെ പോയ കാര്‍ യാത്രക്കാര്‍ കൂടുതല്‍ ആളുകളുമായി ഇവിടേക്ക് തിരികെ എത്തി. ഈ സമയം ബേക്കറി ജീവനക്കാരില്‍ ഒരാള്‍ കാര്‍ യാത്രക്കാരുടെ ഫോട്ടോ എടുത്തു. 

ഇതില്‍ പ്രകോപിതരായ കാര്‍ യാത്രക്കാര്‍ ബേക്കറി അടിച്ച് തകര്‍ക്കുകയും, ബേക്കറി ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. ഈ സമയമാണ് ബേക്കറി ജീവനക്കാരില്‍ ഒരാള്‍ തിളച്ച പാല്‍ കാര്‍ യാത്രക്കാരില്‍ ഒരാളുടെ ദേഹത്തേക്ക് ഒഴിച്ചത്. 

കാര്‍ യാത്രക്കാര്‍ സൃഷ്ടിച്ച പ്രശ്‌നമാണ് ഇത്രയും വഷളായത് എന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു. ഒരാളുടെ കഴുത്തിനും, പുറകിലുമായാണ് പൊള്ളലേറ്റിരിക്കുന്നത്. ഇയാള്‍ ചികിത്സയിലാണ്. ആക്രമിച്ചെന്ന് ആരോപിച്ച് ബേക്കറി ജീവനക്കാരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്