കേരളം

51 തസ്തികകളില്‍ പിഎസ്‍സി വിജ്ഞാപനം പുറപ്പെടുവിച്ചു; അവസാന തീയതി ഡിസംബർ 30 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.  ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, യു.പി. സ്കൂൾ ടീച്ചർ, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തുടങ്ങിയ തസ്തികകളിലേക്കാണ് ഏപേക്ഷ ക്ഷണിച്ചത്. ഡിസംബർ 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. thulasi.psc.kerala.gov.inഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. 

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): സൂപ്രണ്ട്-സാങ്കേതിക വിദ്യാഭ്യാസം (ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്), അസിസ്റ്റന്റ്-തമിഴ് അറിയുന്നവർ (കേരള പബ്ലിക് സർവീസ് കമ്മിഷൻ), ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ-മെക്കാനിക്കൽ ഗ്രേഡ് II (ജലസേചനം), ഇൻസ്പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി), കെയർടേക്കർ-വനിത (വനിതാ ശിശുവികസന വകുപ്പ്), പ്യൂൺ/വാച്ച്മാൻ-കെ.എസ്.എഫ്.ഇയിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം (കെ.എസ്.എഫ്.ഇ.), അസിസ്റ്റന്റ് മാനേജർ-ബോയ്ലർ ഓപ്പറേഷൻ (ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്), ഡ്രൈവർ-കം-അറ്റൻഡന്റ് (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ).

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്കൂൾ ടീച്ചർ- സോഷ്യൽ സയൻസ്, കന്നഡ മാധ്യമം (വിദ്യാഭ്യാസം), ഹൈസ്കൂൾ ടീച്ചർ- നാച്വറൽ സയൻസ്, മലയാളം മാധ്യമം (വിദ്യാഭ്യാസം), കംപ്യൂട്ടർ ഗ്രേഡ് II (അച്ചടിവകുപ്പ്).

സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ- വിവിധ വിഷയങ്ങളിൽ (കേരള ഹയർ സെക്കൻഡറി എജ്യുക്കേഷൻ), ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർ- സ്ത്രീകളിൽനിന്നുമാത്രം (വനിതാ ശിശുവികസന വകുപ്പ്), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-ജൂനിയർ, വിവിധ വിഷയങ്ങളിൽ (കേരള ഹയർ സെക്കൻഡറി എജ്യുക്കേഷൻ), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കേരള ലാൻഡ് റവന്യൂ), പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (പോലീസ്), സൂപ്പർവൈസർ- ഐ.സി.ഡി.എസ്. (വനിതാ ശിശുക്ഷേമ വകുപ്പ്), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (മെഡിക്കൽ വിദ്യാഭ്യാസം), റേഡിയോഗ്രാഫർ ഗ്രേഡ് II (മെഡിക്കൽ വിദ്യാഭ്യാസം), സെക്യൂരിറ്റി ഗാർഡ് (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്).

സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): യു.പി. സ്കൂൾ ടീച്ചർ- മലയാളം മീഡിയം (വിദ്യാഭ്യാസ വകുപ്പ്), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (ആരോഗ്യം), വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II (ഗ്രാമവികസനം), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിവിധം), എൽ.പി. സ്കൂൾ ടീച്ചർ- മലയാളം മീഡിയം (വിദ്യാഭ്യാസ വകുപ്പ്).

എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (കേരള കോളേജ് വിദ്യാഭ്യാസം), ജൂനിയർ ഇൻസ്ട്രക്ടർ- ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് (വ്യാവസായിക പരിശീലനം), ലക്ചറർ- സിവിൽ എൻജിനിയറിങ് (സാങ്കേതിക വിദ്യാഭ്യാസം).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ