കേരളം

പറയുന്നതല്ലാതെ നിയമനടപടി സ്വീകരിക്കുന്നില്ലല്ലോ?; ശ്രീരാമകൃഷ്ണനെതിരെ പറഞ്ഞത് ഉറച്ച ബോധ്യത്തിലെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്:  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചത് ഉറച്ച ബോധ്യത്തോടെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. താന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ തനിക്കെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കും എന്ന് പറയുന്നതല്ലാതെ നടപടി സ്വീകരിക്കട്ടെയെന്നും അതിന് എന്താണ് തടസമെന്നും സുരേന്ദ്രന്‍ ചോദിച്ചു. സ്പീക്കര്‍ എന്ന നിലയില്‍ സാധാരണരീതിയില്‍ പാലിക്കേണ്ട കരുതലോ ജാഗ്രതയോ മര്യാദയോ കാണിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറായിട്ടില്ല.  സ്വര്‍ണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ശ്രീരാമകൃഷ്ണന്‍ സിപിഎമ്മിന്റെ പ്രമുഖനേതാവാണ്. ഇയാള്‍ക്ക് സ്വപ്‌നയും സരിത്തുമായി സാധാരണ ബന്ധമല്ല ഉള്ളത്. അത് ഏത് അന്വേഷണ ഏജന്‍സിക്ക് പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും അഴിമതിപ്പണം മറയ്ക്കുന്നതിനുള്ള സ്ഥലമാണ്. പല മന്ത്രിമാരുടെയും അഴിമതി പണം ഊരാളുങ്കലില്‍ നിന്നാണ് വെളുപ്പിക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ മുന്‍കൂറായി പണം കൊടുക്കുകയാണ്. ഒരു വൈദഗ്ധ്യവുമില്ലാത്ത മേഖലകളില്‍ പോലും കരാര്‍ നല്‍കുകകയാണ്. അതേ മാതൃകയാണ് നിയമസഭയുടെ കാര്യത്തില്‍ സ്പീക്കര്‍ സ്വീകരിച്ചത്. പാലാരിവട്ടം പാലത്തില്‍ ഇബ്രാഹം കുഞ്ഞ് ചെയ്ത അതേ അഴിമതിയാണ് നിയമസഭയില്‍ സ്പീക്കര്‍ ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ അഡീഷണല്‍  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ കാര്യത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ  ചോദ്യം ചെയ്യണം. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആരോഗ്യമേഖലയിലെ വിദഗ്ധസംഘത്തിന്റെ അഭിപ്രായം അറിഞ്ഞ് സിഎം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി ജനങ്ങളോട് പറയണം. മെഡിക്കല്‍ കോളജ് അധികൃതരുടെയും ആരോഗ്യവകുപ്പിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു