കേരളം

കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് തോറ്റു; ബിജെപിക്ക് അട്ടിമറി ജയം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപിക്ക് അട്ടിമറി ജയം. ഐലന്‍ഡ് വാര്‍ഡില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. 

ഒരു വോട്ടിനാണ് വേണുഗോപാല്‍ തോറ്റത്. ബിജെപി സ്ഥാനാര്‍ത്ഥി പത്മകുമാരിയാണ് വിജയിച്ചത്. മല്‍സരരംഗത്തുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കെപിസിസി ജനറല്‍ സെക്രട്ടറിയും ജിസിഡിഎ മുന്‍ ചെയര്‍മാനുമായ എന്‍ വേണുഗോപാല്‍.

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 11 സീറ്റിലും എല്‍ഡിഎഫ് ആറ് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു