കേരളം

എന്തുകൊണ്ട് തോറ്റു ?; യുഡിഎഫ് നേതൃയോഗം ഇന്ന് ; പിണറായിയുടെ കേരളയാത്രയ്ക്ക് ബദല്‍ ജാഥ പരിഗണനയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നണിക്കേറ്റ തോല്‍വി വിലയിരുത്താനാണ് നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കകത്തും കോണ്‍ഗ്രസിലും ഉണ്ടായ അനൈക്യം തിരിച്ചടിയായെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തല്‍.

യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയേക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യ വിഴുപ്പലക്കലില്‍ കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇതേ വികാരം തന്നെയാണ് മറ്റ് കക്ഷികള്‍ക്കുമുള്ളത്. 

നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുക ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 22 മുതല്‍ കേരള പര്യടനം നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിന് ബദല്‍ ജാഥയും യുഡിഎഫിന്റെ പരിഗണനയിലുണ്ട്. 

അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം ഇന്ന് ചേരും. ഓരോ ജില്ലയിലെയും തെരഞ്ഞെടുപ്പ് വിജയപരാജയങ്ങള്‍ സംബന്ധിച്ച് അതത് ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ രാഷ്ട്രീയ കാര്യസമിതി യോഗം നിര്‍ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് നേതൃയോഗം പരിഗണിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്‌ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ