കേരളം

ആഘോഷങ്ങളില്‍ മുന്‍കരുതല്‍ മറക്കരുത്; ആരോഗ്യമന്ത്രിയുടെ ക്രിസ്മസ് ആശംസ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വലിയ പ്രതീക്ഷകളോടെയാണ് ലോകം പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ കരുതലോടെ വേണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം - വീഡിയോ സന്ദേശത്തില്‍ മന്ത്രി  പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യമന്ത്രി ക്രിസ്മസ് പുതുവര്‍ഷാശംകള്‍ നേരുകയും ചെയ്തു. 

പുതിയൊരു വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു. ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാം, മനസ്സുകൊണ്ട് ഒന്നിക്കാം, വലിയ കൂട്ടായ്മകള്‍ വേണ്ട. 

കേരളം മഹാമാരിക്കെതിരെ മികച്ച രീതിയില്‍ത്തന്നെ പൊരുതിയിട്ടുണ്ട്. മരണനിരക്ക് ഏറ്റവും കുറയ്ക്കാന്‍ കഴിഞ്ഞത് എല്ലാവരും ചേര്‍ന്നു നടത്തിയ പോരാട്ടം കൊണ്ടാണ്. എന്നാല്‍ മുന്‍കരുതലുകള്‍ മറന്നുപോകരുതെന്നും മന്ത്രി കെ കെ ശൈലജ ഓര്‍മിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്