കേരളം

കണ്ണൂരില്‍ ടിഒ മോഹനന്‍ മേയര്‍; വോട്ടെടുപ്പില്‍ പികെ രാഗേഷിനെ തള്ളി

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടിഒ മോഹനന്‍ മേയറാവും. നിലവില്‍ ഡിസിസി സെക്രട്ടറിയാണ് മോഹനന്‍. കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരില്‍ വോട്ടെടുപ്പ് നടത്തിയാണ് മേയര്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. 

മേയര്‍ സ്ഥാനത്തേക്ക് മൂന്നു പേര്‍ രംഗത്തു വന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.  
കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ സാന്നിധ്യത്തിലായിരുന്നു മേയര്‍ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ്. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, ടി ഒ മോഹനന്‍ , മുന്‍ ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ്  എന്നിവരാണ് മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിച്ചത്. അവസാനനിമിഷം മാര്‍ട്ടിന്‍ ജോര്‍ജ്ജ് സ്ഥാനാര്‍ഥി സ്ഥാനത്തുനിന്ന് പിന്‍മാറുകയായിരുന്നു

11 പേര്‍ മോഹനനെ പിന്തുണച്ചപ്പോള്‍ പികെ രാഗേഷിനെ പിന്തുണച്ചത് 9 പേരാണ്. ഇരുപത് കൗണ്‍സിലര്‍മാരാണ്  കോണ്‍ഗ്രസിനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി