കേരളം

ബിപിഎല്‍ വിഭാഗത്തിനുള്ള സൗജന്യ വാട്ടര്‍ കണക്ഷന്‍; ആധാര്‍ നിര്‍ബന്ധമാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയ വാട്ടര്‍ കണക്ഷനായി അപേക്ഷിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആധാറിന്റെ പകര്‍പ്പ് വാട്ടര്‍ അതോറിറ്റി നിര്‍ബന്ധമാക്കി. പ്രവര്‍ത്തനക്ഷമമായ മീറ്ററുകള്‍ ഉള്ള ബിപിഎല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.

ആനുകൂല്യത്തിനായി പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ സ്വീകരിക്കാവൂവെന്നും അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു. വാട്ടര്‍ അതോറിറ്റിയില്‍ നിലവില്‍ 15,000 ലിറ്ററില്‍ താഴെ പ്രതിമാസ ഉപഭോഗം ഉള്ള ബിപിഎല്‍ വിഭാഗത്തില്‍പെട്ട 2.05 ലക്ഷം ഉപയോക്താക്കള്‍ക്കു സൗജന്യമായാണ് ശുദ്ധജലം നല്‍കി വരുന്നത്.ആനുകൂല്യം ലഭിക്കുന്നതിന് എല്ലാ വര്‍ഷവും ജനുവരി 30നു മുന്‍പ് ഉപയോക്താക്കള്‍ അപേക്ഷകള്‍ പുതുക്കി നല്‍കണം. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ഇത്തരം ഉപയോക്താക്കളെ ഓഫിസുകളിലേക്കു വിളിച്ചു വരുത്തുന്നതു ബുദ്ധിമുട്ടുണ്ടാക്കി. 

തുടര്‍ന്നാണ് ബിപിഎല്‍ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്.നിലവില്‍ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഉപയോക്താക്കള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തീയതി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ നീട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്