കേരളം

വൈസ് ചെയര്‍മാന്‍ സ്ഥാനം സിപിഐക്ക് നല്‍കിയതാണ്; നെടുമങ്ങാട് നഗരസഭ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭാ ഉപാധ്യക്ഷ സ്ഥാനം സിപിഎം രാജിവെക്കും. എല്‍ഡിഎഫ് ധാരണ ലംഘിച്ച് സിപിഎം സിപിഐയ്ക്കെതിരെ മത്സരിച്ച് ജയിച്ചിരുന്നു. സിപിഎമ്മിന്റെ പി.ഹരികേശന്‍ നായരാണ് വിജയിച്ചത്. എന്നാല്‍ മുന്നണി ധാരണ ലംഘിച്ചതിനാല്‍ രാജിവെക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കി.

നേരത്തെ നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം സിപിഐക്കാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് സിപിഐ സി രവീന്ദ്രനെ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ സിപിഐ തയ്യാറായില്ല. തുടര്‍ന്ന് സിപിഎം പി ഹരികേശന്‍ നായരെ സ്ഥാനാര്‍ത്ഥിയാക്കി.

വോട്ടെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 24 വോട്ടു ലഭിച്ചു. സിപിഐയിലെ സി രവീന്ദ്രന് മൂന്നു വോട്ടുകളാണ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്