കേരളം

മൂന്ന് സ്വതന്ത്രര്‍ പിന്തുണച്ചു, എസ്ഡിപിഐ വിട്ടുനിന്നു; പത്തനംതിട്ടയില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്, സക്കീര്‍ ഹുസൈന്‍ ചെയര്‍മാന്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പത്തനംതിട്ട നഗരസഭയില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്. ടി സക്കീര്‍ ഹുസൈനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ 16 വോട്ടുകളാണ് സക്കീര്‍ ഹുസൈന് ലഭിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് സക്കീര്‍ ഹുസൈന്‍.

മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് എല്‍ഡിഎഫിന് ഭരണം പിടിക്കാന്‍ സഹായകമായത്. മൂന്ന് സ്വതന്ത്രര്‍ എല്‍ഡിഎഫിനെ പിന്തുണച്ചതും വിജയം എളുപ്പമാക്കി. 

പത്തനംതിട്ട നഗരസഭ തെരഞ്ഞെടുപ്പില്‍ 13 വീതം അംഗങ്ങളാണ് എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. ഇതോടെ ആര് ഭരിക്കുമെന്ന അനിശ്ചിതത്വം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വതന്ത്രര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും എസ്ഡിപിഐ അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാകുകയായിരുന്നു. സ്വതന്ത്രരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ് വിമതരാണ്. ഇവര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് നഗരസഭ ഭരണം പിടിക്കാന്‍ സഹായകമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ