കേരളം

വീണ്ടും ആയിരം കടന്ന് വര്‍ദ്ധനവ്; എറണാകുളത്ത് ഇന്ന് 1006പേര്‍ക്ക് കോവിഡ്, ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് എറണാകുളം ജില്ലയില്‍. ഇന്ന് 1006പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍കോട് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.6268പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

5652 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 460 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 919, പത്തനംതിട്ട 612, കോഴിക്കോട് 611, കൊല്ലം 593, കോട്ടയം 502, ആലപ്പുഴ 454, തൃശൂര്‍ 433, മലപ്പുറം 394, പാലക്കാട് 222, തിരുവനന്തപുരം 207, വയനാട് 253, കണ്ണൂര്‍ 195, ഇടുക്കി 190, കാസര്‍കോട് 67 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5707 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 392, കൊല്ലം 389, പത്തനംതിട്ട 243, ആലപ്പുഴ 479, കോട്ടയം 517, ഇടുക്കി 222, എറണാകുളം 780, തൃശൂര്‍ 451, പാലക്കാട് 333, മലപ്പുറം 609, കോഴിക്കോട് 718, വയനാട് 217, കണ്ണൂര്‍ 201, കാസര്‍കോട് 156 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,87,104 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു