കേരളം

ഷിഗെല്ല രോഗം: എറണാകുളത്ത് അതീവ ജാഗ്രത, പനി, വയറിളക്കം ലക്ഷണങ്ങളുമായി വരുന്നവര്‍ക്ക് പ്രത്യേക പരിശോധന; നിര്‍ദേശവുമായി ജില്ലാ ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമാക്കി ജില്ലാ ഭരണകൂടം. പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരെ ഷിഗെല്ല പരിശോധനക്ക് വിധേയരാക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചോറ്റാനിക്കര സ്വദേശിയായ 56 വയസ്സുക്കാരിക്ക് കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രി ലാബിലെ പരിശോധനയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.

സര്‍ക്കാര്‍ ലാബിലെ പരിശോധന ഫലം വെള്ളിയാഴ്ച ലഭിക്കും. ഔദ്യോഗികമായി ഫലം പുറത്ത് വന്നില്ലെങ്കിലും ജില്ലാ ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ചോറ്റാനിക്കര പ്രദേശത്തെ എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകള്‍ തുടങ്ങി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 56 വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയില്‍ രണ്ട് പേര്‍ കൂടി നിരീക്ഷണത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി