കേരളം

കൊറോണ ബാധയെപ്പറ്റി വ്യാജ പ്രചാരണം; മൂന്നുപേര്‍ അറസ്റ്റില്‍, പോസ്റ്റ് ഷെയര്‍ ചെയ്തവരും കുടുങ്ങും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ മൂന്ന് പേരെ തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടികയിലുള്ള ഷാഫി, പെരിഞ്ഞനത്തുള്ള സിറാജുദ്ദീന്‍ എന്നിവരെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസും പഴയന്നൂരിലുള്ള ശബരി എന്നയാളെ പഴയന്നൂര്‍ പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 268, 505(1)(ബി) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120 വകുപ്പുമനുസരിച്ചാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പുനല്ലൂര്‍ സ്വദേശി അനീഷ് ജോര്‍ജ്ജിനെതിരെ മതിലകം പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞു. ഇവരും കേസില്‍ പ്രതിയാവും. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശം നടത്തുന്നതും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. അത്തരത്തില്‍ ഒരു കേസ് വന്നിട്ടുണ്ട്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ മാത്രം പ്രചരിപ്പിക്കുക. ധാരാളം പേര്‍ ഇത് ചെയ്യുന്നുണ്ട്. ഇതില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു