കേരളം

ബൈക്കില്‍ ഒളിപ്പിച്ച് 92 കുപ്പി മദ്യം; പിടികൂടി എക്‌സൈസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. 
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പിവി ബാലകൃഷ്ണനും സംഘവും ചേര്‍ന്ന് കുറ്റൂര്‍ ഭാഗത്ത് താറ്റിയേരിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. 

എക്‌സൈസുകാരെ കണ്ടതോടെ ബൈക്കും മദ്യവും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. മദ്യകടത്ത് സജീവമായതോടെ പ്രദേശത്ത് എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു. 

92 കുപ്പികളിലായി (46 ലിറ്റര്‍) വിദേശമദ്യം കണ്ടെടുത്ത് കേസെടുത്തു. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ആര്‍.ടി. ഓഫീസുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും