കേരളം

ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ല, പ്രതിപക്ഷം ഭരണഘടന വായിക്കട്ടെ: ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരത്തില്‍ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ല. പ്രതിപക്ഷം ഭരണഘടന വായിച്ചുനോക്കുകയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കേരളത്തിലെ സര്‍ക്കാരുമായി സംഘര്‍ഷത്തിനല്ല താന്‍ ഇവിടെ എത്തിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഇതു തന്റെ സര്‍ക്കാരാണ്. താനാണ് ഭരണഘടനാപരമായി സര്‍ക്കാരിന്റെ തലവന്‍. ജനക്ഷേമത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇത്. ഈ സര്‍ക്കാരിനെ പ്രശംസിച്ചാണ് എല്ലായിടത്തും സംസാരിക്കാറുള്ളത്. ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ചു സംസാരിച്ചതിന് സര്‍ക്കാര്‍ പ്രതിനിധിയായാണോ സംസാരിക്കുന്നതെന്ന് മറ്റു ഗവര്‍ണര്‍മാര്‍ തന്നോടു ചോദിച്ചിട്ടുണ്ട്- ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

സര്‍ക്കാരിനെ നല്ല കാര്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും തെറ്റായ കാര്യങ്ങളില്‍ തിരുത്തുകയും ചെയ്യേണ്ടത് ഗവര്‍ണറുടെ ചുമതലാണ്. അതാണ് ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തെറ്റായ കാര്യമാണ് ചെയ്തത്. അതുകൊണ്ടാണ് അതിനെതിരെ അഭിപ്രായം പറഞ്ഞത്. അതു തന്റെ ചുമതലയുടെ ഭാഗമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍