കേരളം

ഉത്രാളിക്കാവിലും എറണാകുളത്തപ്പൻ  ക്ഷേത്രത്തിലും വെടിക്കെട്ടിന് അനുമതിയില്ല

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: ഉത്രാളിക്കാവ് പൂരാഘോഷവുമായി ബന്ധപ്പെട്ടുള്ള വെടിക്കെട്ടിനും എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിനും അനുമതിയില്ല.

ഉത്രാളിക്കാവ് പൂരത്തിന്‍റെ ഭാഗമായി ഫെബ്രുവരി 18-ന് സംയുക്തമായും 23ന് എങ്കക്കാട് വിഭാഗത്തിന്റെയും 25 ന് കുമരനെല്ലൂർ വിഭാഗത്തിന്റെയും 26 ന് വടക്കാഞ്ചേരി വിഭാഗത്തിന്റെയും വെടിക്കെട്ടിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചിരുന്നു. അപേക്ഷകന് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിനായി പെസോ നിബന്ധന പ്രകാരം ലൈസൻസുള്ള മാഗസിൻ ഇല്ലാത്തതിനാലാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്.

സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തപ്പൻ ക്ഷേത്രത്തിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്. നാളെയും മറ്റന്നാളുമായിരുന്നു ക്ഷേത്രോത്സവത്തിൽ വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്. ക്ഷേത്രം ഭാരവാഹികൾ അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജില്ലാ കളക്ടറോട് തീരുമാനം എടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം