കേരളം

മലപ്പുറത്ത് മൂന്നാംക്ലാസുകാരന്‍ സ്‌കൂള്‍ ബസില്‍നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഗതാഗതമന്ത്രി. തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അന്വേഷിക്കും. 

മലപ്പുറം കുറുവ എയുപി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി ഫര്‍സീന്‍ അഹമ്മദാണ് സകൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

രാവിലെ പത്തിന്  കുട്ടികളുമായി സ്‌കൂളിലേക്ക് വരുമ്പോഴാണ് അപകടം. കുട്ടികളെ കുത്തിനിറച്ച ബസിന്റെ ഡോര്‍ തുറന്ന്  ഫര്‍സീന്‍ അഹമ്മദ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. അതേ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. സ്‌കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ചായിരുന്നു  അപകടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു