കേരളം

ബന്ധു നിയമനം : മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കുരുക്ക്. വിഷയത്തില്‍ ലോകായുക്ത മന്ത്രി ജലീലിന് നോട്ടീസ് അയച്ചു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് മന്ത്രിക്ക് അയച്ചത്.

ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആയി നിയമിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് മന്ത്രിക്കെതിരെ ലോകായുക്തയെ സമീപിച്ചത്.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്നും, വിജിലന്‍സ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

 ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് കെ ടി അദീബിന് യോഗ്യതയില്ല. ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലായിരുന്നു. പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയത് തുടങ്ങിയ ആരോപണങ്ങളുമായാണ് ഫിറോസ് രംഗത്തുവന്നത്. വിവാദങ്ങള്‍ക്കിടെ അദീബിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ