കേരളം

ബൈക്ക് യാത്രികനെ ആന അടിച്ചുവീഴ്ത്തി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പട്ടാപ്പകല്‍  കാട്ടാനയുടെ ആക്രമണം. മതമ്പയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കില്‍ പോകുന്നതിനിടെ റോഡിലേക്കു കയറിയ ആന തുമ്പിക്കൈ വീശി ബൈക്കില്‍ അടിക്കുകയും ബൈക്ക് മറിയുകയും ചെയ്യുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കൊമ്പുകുത്തി കുഴിയാനിക്കല്‍ ഷാജിമോനാ(50)ണ് പരുക്കേറ്റത്. ഇടത്തേ കാല്‍ മുട്ടിനു പരുക്കേറ്റ ഷാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

സ്വകാര്യ എസ്‌റ്റേറ്റില്‍ ജോലിക്കാരനാണ് ഷാജി. സ്ഥിരം യാത്രചെയ്യുന്ന മണ്‍വഴിയിലൂടെ പോകുമ്പോഴാണ് ആനയുടെ ആക്രമണം. ബൈക്കിനടിയിലായിപ്പോയ ഷാജി ആന വീണ്ടും ആക്രമിക്കും മുന്‍പ് ഓടി രക്ഷപ്പെട്ടു. ബൈക്ക് ചവിട്ട് നശിപ്പിക്കാന്‍ ആന ശ്രമം നടത്തി. സംഭവം കണ്ട് നിന്ന തോട്ടത്തിലെ ജോലിക്കാരായ സ്ത്രീകള്‍ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്