തിരുവനന്തപുരം: സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്നവരോടുളള സമീപനം നേരിട്ടറിയാൻ സംവിധാനമൊരുക്കി പൊലീസ്. സ്റ്റേഷനിൽ പരാതി നൽകുന്നവരെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 10 പരാതിക്കാരെ ഡിജിപിയും ക്രമസമാധാന എഡിജിപിയും വിളിക്കും.
അധികാര പരിധിയിലെ സ്റ്റേഷനിൽ പരാതി നൽകിയ 10 പേരെ ഐജി, ഡിഐജി, എസ്പി എന്നിവരും വിളിക്കും. എല്ലാ ദിവസവും ഇങ്ങനെ ചെയ്യാനാണ് നിർദേശം. സ്റ്റേഷനിൽ എത്തിയപ്പോഴുള്ള സമീപനവും തുടർന്നെടുത്ത നടപടികളും നേരിട്ടറിയാനാണ് ഇത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ