കേരളം

ഉടക്കിട്ട് സിഐഎസ്എഫ് ; മുംബൈയിൽ കുടുങ്ങിയ ശാന്തൻപാറ കൊലക്കേസ് പ്രതികളായ ലിജിയെയും വസീമിനെയും ഇന്ന് കൊച്ചിയിലെത്തിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ തടഞ്ഞതിനെത്തുടർന്ന് മുംബൈയിൽ കുടുങ്ങിയ ശാന്തൻപാറ കൊലപാതകക്കേസിലെ പ്രതികളായ ലിജിയെയും വസീമിനെയും പൊലീസ് ഇന്ന് കൊച്ചിയിലെത്തിക്കും. മതിയായ രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെയും കേരള പൊലീസ് സംഘത്തെയും മുംബൈ വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞത്.

കേസിലെ പ്രതികളായ വസീം, ലിജി എന്നിവരുമായി ശാന്തൻപാറ എസ്ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വിമാനത്താവളത്തിൽ എത്തിയത്. പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലായതോടെ, പിടിയിലാകാതിരിക്കാൻ  വിഷം കഴിച്ചതിനെത്തുടർന്നു മുംബൈയിൽ ചികിത്സയിലായിരുന്നു ഇവർ.  

ഇടുക്കി ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ  സംഭവത്തിലാണ് ഭാര്യ ലിജിയും (29) ഫാം ഹൗസ് മാനേജർ വസീമും (32) അറസ്റ്റിലായത്. കൊലപാതകത്തെത്തുടർന്ന് ശാന്തൻപാറയിൽനിന്നു മുങ്ങിയ ഇരുവരെയും  വിഷം ഉള്ളിൽ ചെന്നു ഗുരുതരാവസ്ഥയിൽ മുംബൈ പൻവേലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  ഇളയ മകൾ ജൊവാന (2) യുമൊത്താണു ലിജി വസീമിനൊപ്പം പോയത്. ജൊവാനയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു