കേരളം

വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റി; വയോധികയുടെ തലക്കടിച്ച് സ്വർണം കവർന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റി വയോധികയുടെ മാല കവർന്നു. തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് മൂന്ന് പവർ വരുന്ന മാല കവർന്നത്. തൃശൂർ വടക്കഞ്ചേരിയിലാണ് സംഭവം. തെക്കുംകര വട്ടായി സ്വദേശിയായ 70 വയസ്സുളള സുശീലയെ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു യുവാവും യുവതിയും ചേര്‍ന്ന് വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് ധരിപ്പിച്ചാണ് സുശീലയെ നിർബന്ധപൂർവ്വം ഓട്ടോറിക്ഷയിൽ കയറ്റിയത്. തുടർന്ന് കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ച് മാല കവർന്ന ശേഷം സുശീലയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളി അതിവേഗം ഓട്ടോറിക്ഷ ഓടിച്ചു പോവുകയായിരുന്നു. കരച്ചിൽ കേട്ട് ഓടി കൂടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലിസ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കാനാരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ