കേരളം

തോര്‍ത്ത് ബെല്‍റ്റ് രൂപത്തിലാക്കി; അതിനുള്ളില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം; നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നു വന്ന ആലപ്പുഴ സ്വദേശി ഹരിദാസാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 2 കിലോ 800 ഗ്രാം സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തു. പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്

തോര്‍ത്ത് ബെല്‍റ്റിന്റെ രൂപത്തിലാക്കി അതിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. പരിശോധനയില്‍ സ്വര്‍ണം വ്യക്തമാകാതിരിക്കാന്‍ പ്രത്യേക കടലാസുകളും പൊതിഞ്ഞിരുന്നു. കടത്തുകാരുടെ സംഘത്തില്‍ നിന്ന് കസ്റ്റംസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് പരിശോധനയില്‍ ഇയാള്‍ വലയിലായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പിടിയിലായ ഹരിദാസിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം