കേരളം

വെള്ളം കോരുന്നതിനിടെ ഒമ്പതുകാരി കാല്‍വഴുതി തലകീഴായി കിണറ്റിലേക്ക് ; പിന്നാലെ ചാടി അച്ഛന്‍ ;  മുള്‍മുനയില്‍ നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ  ഒമ്പതു വയസ്സുകാരി കാല്‍ തെന്നി കിണറ്റില്‍ വീണു. വെള്ളം കോരുന്നതിനിടെ കയ്യില്‍നിന്നു വഴുതിപ്പോയ ബക്കറ്റ് പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി കിണറ്റില്‍ വീണത്. കുട്ടി വീണതറിഞ്ഞ ഉടന്‍ തന്നെ അച്ഛന്‍ കിണറ്റിലേക്ക് ചാടി. കുട്ടിയെ പൊക്കിയെടുത്തെങ്കിലും കരയ്ക്ക് കയറാനാവാതെ ഇരുവരും കിണറ്റില്‍ കുടുങ്ങി.

അട്ടപ്പള്ളം മരിയം വില്ലേജ് റോഡില്‍ ഹരീഷും മകള്‍ ദിയയുമാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് ആറുമണിയ്ക്കാണ് അട്ടപ്പള്ള മരിയം വില്ലേജ് റോഡില്‍ നാട്ടുകാരെ മുഴുവന്‍ മുള്‍മുനയിലാക്കിയ സംഭവം ഉണ്ടായത്. ബക്കറ്റ് പിടിക്കാന്‍ ശ്രമിക്കവെ കുട്ടി കാല്‍തെന്നി തലകീഴായി കിണറ്റിലേക്ക് വീഴുകയായിരുന്നു. 25 അടി താഴ്ചയുള്ള കിണറ്റില്‍ 15 അടിയിലേറെ വെള്ളമുണ്ടായിരുന്നു.  

അച്ഛന്‍ ഹരീഷ് ഇറങ്ങി കുട്ടിയെ കൈയ്യിലെടുത്തെങ്കിലും പുറത്തെത്തിക്കാനാവാതെ വന്നതോടെ 10 മിനുട്ടിലേറെ കിണറ്റില്‍ കുടുങ്ങി. തുടര്‍ന്ന് ഹരീഷ് കുട്ടിയുമായി കിണറിലെ കല്‍പടവില്‍ ചവിട്ടിനിന്നു. വിവരം അറിഞ്ഞ് മിനിറ്റുകള്‍ക്കകം അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. കിണറ്റില്‍ ഇറങ്ങി ഇരുവരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം