കേരളം

കാറിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്ത്; രണ്ട് യുവാക്കൾ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അനധികൃതമായി കാറിൽ കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഗോവിന്ദാപുരം എക്സൈസ് ചെക്പോസ്റ്റിൽ വച്ചാണ് ഇവർ പിടിയിലായത്. പെരുമ്പാവൂർ അറയ്ക്കപ്പടി വെങ്ങോലയില്‍ ഷിഹാബ്, സലാഹുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. 

എക്സൈസ് ഇന്റലിജന്‍സും ഗോവിന്ദാപുരം ചെക്പോസ്റ്റിലുളളവരും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് കടത്തി കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. കാറിൽ രഹസ്യ അറയുണ്ടാക്കിയാണ് നാല് കിലോ കഞ്ചാവ് ഇവർ സൂക്ഷിച്ചത്. പഴനിയിൽ നിന്ന് പെരുമ്പാവൂരിലേക്കാണ് ഇരുവരും കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. 

നിരവധി ലഹരികടത്തു കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് എക്സൈസ് അറിയിച്ചു. കാറിന്റെ ഒരു ഭാഗം പൊളിച്ചു ഷീറ്റ് കൊണ്ട് രഹസ്യ അറയുണ്ടാക്കി സ്ഥിരമായി പെരുമ്പാവൂർ ഭാഗത്തേക്ക് കഞ്ചാവ് കടത്തിയിരുന്നതായി തെളിഞ്ഞു. പൊളളാച്ചി പഴനി എന്നിവിടങ്ങളില്‍ നിന്ന് കിലോക്ക് നാല്‍പതിനായിരം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് പെരുമ്പാവൂരിലെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുമ്പോള്‍ ഒന്നര ലക്ഷം രൂപ വരഹെ ലഭിക്കും. വന്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ഇതിന് മുൻപ് രണ്ട് പ്രാവശ്യം ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റ്‌ വെട്ടിച്ചു കഞ്ചാവ് കടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു